തിരുവനന്തപുരം: കേരള പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ എ.പി.ബി. (കാറ്റഗറി നമ്പർ 593/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 7, 8, 9, 10, 13, 15 തീയതികളിൽ രാവിലെ 5.30 ന് തിരുവനന്തപുരം പേരൂർക്കട എസ്.എ.പി. ഗ്രൗണ്ട്, കേശവദാസപുരം എം.ജി. കോളേജ് ഗ്രൗണ്ട്, ശ്രീകാര്യം സി.ഇ.ടി. കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. കായികക്ഷമതാ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അന്നേ ദിവസം രാവിലെ 11 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും.
പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) (എ.പി.ബി) (കെ.എ.പി.4) (കാറ്റഗറി നമ്പർ 593/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ വയനാട് ജില്ലയിൽ പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുള്ളവർക്ക് 7, 8, 9, 10, 13 തീയതികളിൽ രാവിലെ 5.30 ന് സുൽത്താൻ ബത്തേരി സെന്റ്‌മേരീസ് കോളേജ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. കായികക്ഷമതാ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അന്നേദിവസം കൽപ്പറ്റയിലുള്ള പി.എസ്.സി ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം
കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ (കാറ്റഗറി നമ്പർ 288/2021) തസ്തികയിലേക്ക് 8, 9 തീയതികളിൽ.
ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ 494/2023) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 8, 9, 10 തീയതികളിൽ.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ ഗ്രേഡ് 2/ ഡെമോൺസ്‌ട്രേറ്റർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് മെയിന്റനൻസ് (കാറ്റഗറി നമ്പർ 180/2023) തസ്തികയിലേക്ക് 8, 9, 10 തീയതികളിൽ.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി (എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 260/2024) തസ്തികയിലേക്ക് 8 ന് .
ഒ.എം.ആർ പരീക്ഷ
ഇൻഷ്വറൻസ് മെഡിക്കൽ സർവീസസിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (ആയുർവേദ) (കാറ്റഗറി നമ്പർ 4/2024) തസ്തികയിലേക്ക് 6 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |