2024ൽ താൻ നേരിട്ട പ്രതിസന്ധികൾ തുറന്നുപറഞ്ഞ് നടിയും മോഡലുമായ ഷോൺ റോമി. കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെയാണ് മലയാളികൾ ഷോൺ റോമിയെ തിരിച്ചറിഞ്ഞ് തുടങ്ങിയത്. ചർമത്തെ ബാധിച്ച ഓട്ടോ ഇമ്മ്യൂൺ അവസ്ഥയെക്കുറിച്ചാണ് നടി തുറന്നുപറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് രോഗത്തെക്കുറിച്ച് ഷോൺ റോമി വ്യക്തമാക്കിയത്. തലമുടി അടക്കം കൊഴിഞ്ഞുപോകുന്ന സാഹചര്യം ഉണ്ടായെന്നും സ്റ്റിറോയ്ഡ് ഇൻജെക്ഷൻ എടുക്കേണ്ടിവന്നെന്നും ഷോൺ പറയുന്നു.
'2024 എന്നെ സംബന്ധിച്ചടത്തോളം കുറച്ച് 'വെെൽഡ്' ആയിരുന്നു. എന്നെ ബാധിച്ച ഓട്ടോ ഇമ്മ്യൂൺ അവസ്ഥ കെെവിട്ട സാഹചര്യമായിരുന്നു. ചിലതെല്ലാം ഉപേക്ഷിക്കേണ്ടിവന്നു. മറ്റ് ചിലതെല്ലാം ദെെവത്തെ ഏൽപ്പിക്കേണ്ടിവന്നു. എന്റെ ബെസ്റ്റിയുടെ വാക്കുകൾ വിശ്വസിച്ചു. ഇതൊരു ഘട്ടം മാത്രമാണ്. എന്റെ തലമുടിയിഴകൾ ഒരുമാസത്തിനുള്ളിൽ തിരികെ വരുമെന്നവൾ പറഞ്ഞു. അങ്ങനെ തന്നെ സംഭവിച്ചു.
എല്ലാ മാസവും ഓരോ രണ്ടാഴ്ച കൂടുമ്പോഴും സ്റ്റിറോയ്ഡ് ഇൻജെക്ഷൻ എടുത്തിരുന്നത് ഞാൻ ഓർക്കുന്നു. ഓഗസ്റ്റ് മുതൽ ഇങ്ങോട്ട് എല്ലാ മാസവും ഓരോന്ന് വീതവും. വർക്ക് ഓട്ട് ചെയ്യാൻ ഞാൻ ഭയന്നിരുന്നു. എന്തെങ്കിലും തീവ്രമായി ചെയ്താൽ ഉടൻ ആർത്തവം വരുമായിരുന്നു. അതിനാൽ ജീവിതത്തിന്റെ വേഗത കുറയ്‌ക്കേണ്ടിവന്നു. ഗോവയിലേക്ക് മാറിയത് എന്നെ അതിന് സഹായിച്ചു. ഞാൻ എന്താവണം എന്ന് ആഗ്രഹിച്ചോ അതിന് വിപരീതമായി. ഇപ്പോൾ അതുമായി പൊരുത്തപ്പെടാൻ തുടങ്ങി. 2024 ശക്തവും പരിവർത്തിതവുമായിരുന്നു',- നടി കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |