തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ നടപ്പാക്കാൻ ലക്ഷ്യമിടുന്ന വ്യവസായ വികസനത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള കേരളകൗമുദി 'തിങ്ക് നെക്സ്റ്റ് ബിസിനസ് സമ്മിറ്റ് ' ഇന്ന് വൈകിട്ട് 5.30ന് തിരുവനന്തപുരം തമ്പാനൂർ ഹോട്ടൽ ഡിമോറയിൽ നടക്കും. വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ബിസിനസ് രംഗത്തെ പ്രമുഖർ സംബന്ധിക്കും.
ന്യൂ രാജസ്ഥാൻ മാർബിൾസ്, രാജധാനി ഗ്രൂപ്പ്, സ്വിസ്സ്ടൺ, ഭീമ ജുവലറി, ജ്യോതിസ് ഗ്രൂപ്പ് സ്കൂൾസ്, ജോസ് ആലുക്കാസ്, കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് സമ്മിറ്ര് സംഘടിപ്പിക്കുന്നത്. ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്ണു ഭക്തൻ, രാജധാനി ഗ്രൂപ്പ് സി.എം.ഡി ഡോ.ബിജു രമേശ്, സിസ്സ്ടൺ സി.എം.ഡി ഷിബു അബൂബേക്കർ, ഭീമ ജുവലറി എം.ഡി എം.എസ്.സുഹാസ്, ജ്യോതിസ് സെൻട്രൽ സ്കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, ജോസ് ആലുക്കാസ് ജുവലറി എം.ഡി ജോൺ ആലുക്കാസ്, ലയൺസ് ഡിസ്ട്രിക്ട് ഗവർണർ എം.എ.വഹാബ്, കെൽട്രോൺ ചെയർമാൻ എൻ.നാരായണമൂർത്തി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |