ആലപ്പുഴ: സ്‌കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ തമിഴ്നാട് സ്വദേശിയെ കരീലകുളങ്ങര പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് മാർത്താണ്ടം സിറിയക്കാട്ടുവിള സിറിയക്കാട്ടുവിള വീട്ടിൽ ജസിം (27) ആണ് പിടിയിലായത് . ഡിസംബർ 16ന് പത്തിയൂർ ഹൈസ്‌കൂളിന്റെ വാതിൽ കുത്തി തുറന്ന് 35000 രൂപ വിലവരുന്ന പ്രോജക്റ്ററും ലാപ് ടോപ്പും മോഷ്ടിച്ചശേഷം ബാംഗ്ലൂരിലേക്ക് കടന്ന ജസിനെ സി.ഐ ജെ.നിസാമുദ്ദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |