തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസ്, ആസിഫലി എന്നിവർ മുഖ്യാതിഥികളായെത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷനാകും. കലോത്സവ സ്വർണക്കപ്പ് വിതരണവും 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെയും 2023 സംസ്ഥാന സ്‌കൂൾ കായികമേളയുടെയും മാദ്ധ്യമ പുരസ്‌കാര വിതരണവും മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. സ്‌പീക്കർ എ.എൻ. ഷംസീർ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേശ് കുമാർ, വി.എൻ. വാസവൻ, പി.എ. മുഹമ്മദ് റിയാസ്, എം.ബി. രാജേഷ്, പി. പ്രസാദ്, സജി ചെറിയാൻ, ഡോ. ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, ഒ.ആർ. കേളു, വി. അബ്ദുറഹ്മാൻ എന്നിവർ സമ്മാനദാനം നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |