അഞ്ചൽ: സ്കൂട്ടറിൽ കഞ്ചാവ് കടത്താൻ ശ്രമിക്കവേ ഒരാൾ അഞ്ചൽ പൊലീസിന്റെ പിടിയിലായി. സ്കൂട്ടർ ഓടിച്ചയാൾ സ്കൂട്ടറുമായി രക്ഷപ്പെട്ടു. പിൻസീറ്റ് യാത്രികനായ കടയ്ക്കൽ മാങ്കോട് നെല്ലിക്കുന്നിൽ വീട്ടിൽ ഷാജഹാൻ (45) ആണ് പിടിയിലായത്. മാങ്കോട് സ്വദേശായ റഹീം എന്നയാളാണ് രക്ഷപെട്ടത്. ഷാജഹാൻ തോളിൽ തൂക്കിയിരുന്ന ബാഗിൽ നിന്ന് രണ്ടര കിലോ കഞ്ചാവ് കണ്ടെത്തി. കരുകോൺ ഇരുവേലിക്കൽ വച്ച് ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. പട്രോളിംഗിന്റെ ഭാഗമായി അഞ്ചൽ എസ്.ഐ പ്രജീഷ് കുമാറും സംഘവും സഞ്ചരിച്ച വാഹനത്തിന്റെ മുന്നിൽപ്പെട്ട സ്കൂട്ടർ യാത്രികർ പെട്ടെന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ഷാജഹാൻ പൊലീസിന്റെ പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |