പരീക്ഷ പുനഃക്രമീകരിച്ചു
കേരളസർവകലാശാല ജനുവരി 17ന് നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ
സി.ബി.സി.എസ്.എസ്, ബി.എ./ബി.എസ്സി./ബി.കോം. ഡിസംബർ 2024 പരീക്ഷകൾ,ജനുവരി 24
ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
കേരളസർവകലാശാല ജനുവരി 17 ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റർ
ബി.എ./ബി.എസ്സി./ബി.കോം. ന്യൂജനറേഷൻ ഡബിൾ മെയിൻ ജനുവരി 2025 ഡിഗ്രി പരീക്ഷകൾ
പുനഃക്രമീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (www.keralauniversity.ac.in).
പരീക്ഷാഫലം
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം 2024 ഫെബ്രുവരിയിൽ നടത്തിയ പ്രീവിയസ് ആന്റ്
ഫൈനൽ എം.എ. ഹിസ്റ്ററി (മേഴ്സിചാൻസ് - 2002 -2015 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരശോധനയ്ക്കും ജനുവരി 15 വരെ അപേക്ഷിക്കാം.
വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (www.keralauniversity.ac.in).
ടൈംടേബിൾ
കേരളസർവകലാശാല ജനുവരി 27ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര
ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (www.keralauniversity.ac.in).
പുതുക്കിയ ടൈംടേബിൾ
കേരളസർവകലാശാല മാർച്ച് 24ന് ആരംഭിക്കുന്ന മൂന്നാം വർഷ എൽ.എൽ.ബി.
(മേഴ്സിചാൻസ് - ആന്വൽ സ്‌കീം - 1998 സ്‌കീം) ഡിഗ്രി പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ
പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (www.keralauniversity.ac.in).
പ്രാക്ടിക്കൽ
കേരളസർവകലാശാല 2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ കരിയർ റലേറ്റഡ്
സി.ബി.സി.എസ്.എസ്, ബി.സി.എ. (332) (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2023 അഡ്മിഷൻ,സപ്ലിമെന്ററി
- 2020 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2013 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ
പ്രാക്ടിക്കൽ ജനുവരി 13ന് അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദമായ
ടൈംടേബിൾ വെബ്‌സൈറ്റിൽ (www.keralauniversity.ac.in).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |