അഭിമുഖം
തിരുവനന്തപുരം:കേരള വാട്ടർ അതോറിട്ടിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (കാറ്റഗറി നമ്പർ 102/2023)
(പട്ടികവർഗ്ഗം)തസ്തികയിലേക്ക് ജനുവരി 15ന് രാവിലെ 8ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധനയും അഭിമുഖവും നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ലാ (എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 125/2022)തസ്തികയിലേക്ക് 15ന് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം,എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ വിഭാഗവുമായി ബന്ധപ്പെടണം (0471 2546324).
വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ സിവിൽ) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 507/2022) തസ്തികയിലേക്ക് ജനുവരി 15ന് രാവിലെ 7.30നും 10നും പ്രമാണപരിശോധനയും അഭിമുഖവും നടത്തും.
അച്ചടി വകുപ്പിൽ അസിസ്റ്റന്റ് സൂപ്രണ്ട് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 719/2023) തസ്തികയിലേക്ക് ജനുവരി 15ന് 8 മണിക്ക് പ്രമാണപരിശോധനയും അഭിമുഖവും നടത്തും.
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 501/2023) തസ്തികയിലേക്ക് ജനുവരി 15ന് അഭിമുഖം നടത്തും.
ഒ.എം.ആർ. പരീക്ഷ
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ഹോർട്ടികൾച്ചർ (കാറ്റഗറി നമ്പർ 641/2023) തസ്തികയിലേക്ക് ജനുവരി 17ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസർ (കാറ്റഗറി നമ്പർ 06/2024) തസ്തികയിലേക്ക് ജനുവരി 18ന് രാവിലെ 10.30 മുതൽ 12.30വരെ ഒ.എം.ആർ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |