ന്യൂഡൽഹി : കർഷക പ്രക്ഷോഭം തുടരുന്ന പഞ്ചാബ് - ഹരിയാന അതിർത്തിയിലെ ശംഭുവിൽ വീണ്ടും കർഷക ആത്മഹത്യ. പഞ്ചാബ് തരൺ തരൺ സ്വദേശി 55കാരനായ റേഷം സിംഗാണ് വിഷം കഴിച്ചത്. പട്യാല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന കർഷകനേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യനില മോശമായതിലും, പ്രശ്‌നപരിഹാരമുണ്ടാകാത്തതിലും അദ്ദേഹം ദു:ഖിതനായിരുന്നുവെന്ന് കിസാൻ മസ്ദൂർ മോർച്ച നേതാവ് സർവൻ സിംഗ് പാന്ഥെർ വ്യക്തമാക്കി. മൂന്നാഴ്ചയ്‌ക്കിടെ ശംഭു അതിർത്തിയിലെ രണ്ടാമത്തെ ആത്മഹത്യയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |