മലപ്പുറം: തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. തിരൂർ ഏഴുർ സ്വദേശി കൃഷ്‌ണൻ കുട്ടിയാണ് (58) മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് 11.30നായിരുന്നു അന്ത്യം. ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടക്കുന്നത്.
പുതിയങ്ങാടി നേർച്ചയ്ക്കായി കൊണ്ടുവന്ന പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. അടുത്ത് നിന്ന് കൃഷ്ണൻ കുട്ടിയെ ആന തുമ്പിക്കെെ കൊണ്ട് തൂക്കി എറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആനയിടഞ്ഞതോടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |