കണ്ണൂരിലെ കരിവെള്ളൂർ ഗ്രാമത്തിൽ നിന്ന് മലയാള സിനിമയിലേക്ക് നല്ല ദൂരമുണ്ട്. ഈ ദൂരം പിന്നിട്ട് അനശ്വര രാജൻ മികച്ച നേട്ടവുമായി മുന്നേറുന്നു. പുതുവർഷത്തിൽ അനശ്വര നായികയായി സിനിമകൾ ഒന്നിനു പിറകെ ഒന്നായി എത്തുന്നു. ആസിഫ് അലിയോടൊപ്പം ആദ്യമായി അഭിനയിച്ച രേഖാചിത്രം തിയേറ്രറിൽ . അർജുൻ അശോകനുമായി രണ്ടാമതും ഒരുമിച്ച എന്ന് സ്വന്തം പുണ്യാളനും തിയേറ്രറിൽ എത്തി. തമിഴ് ചിത്രം റെയിൻ ബോ കോളനി 2 റിലീസിന് ഒരുങ്ങുന്നു. തെലുങ്ക് അരങ്ങേറ്റം കുറിച്ച ചിത്രവും ഈ വർഷം റിലീസ് ചെയ്യും.
സുജാതയുടെ
മകൾ
ഉദാഹരണം സുജാതയിലെ 'ആതിര കൃഷ്ണൻ" എന്ന പത്താം ക്ലാസ് വിദ്യാർത്ഥിയിൽ തുടങ്ങിയ അനശ്വരയുടെ സിനിമായാത്ര എത്തി നിൽക്കുന്നത് മലയാളത്തിലെ തന്നെ ശക്തമായ കഥാപാത്രങ്ങളിൽ. തണ്ണീർമത്തൻ ദിനങ്ങളും സൂപ്പർ ശരണ്യയും സിനിമയിൽ സ്വന്തമായ ഇടം ഒരുക്കി .മോഹൻലാൽ ചിത്രം നേരിലെ കാഴ്ചപരിമിതയായി പെൺകുട്ടിയുടെ പ്രകടനവും കരിയറിലെ മികച്ച അവസരങ്ങളിലേക്ക് വഴി തുറന്നു. അബ്രഹാം ഓസ്ലർ, ഗുരുവായൂരമ്പലനടയിൽ എന്നീ ചിത്രങ്ങളിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹിന്ദിയിലും തമിഴിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ചുരുങ്ങിയ കാലംകൊണ്ട് സാധിച്ചു.
ഇനി പൈങ്കിളി
രേഖാചിത്രത്തിലും എന്ന് സ്വന്തം പുണ്യാളനിലും വേറിട്ട ലുക്കിൽ ആണ് അനശ്വര കഥാപാത്രങ്ങൾ. കരിയറിൽ ആദ്യമായാണ് കന്യാസ്ത്രീയുടെ വേഷം അവതരിപ്പിക്കുന്നത്. വാലന്റൈൻസ് ദിനത്തിലാണ് അനശ്വരയുടെ അടുത്ത ചിത്രമായ പൈങ്കിളിയുടെ റിലീസ്. ആവേശം സിനിമയിൽ അമ്പാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സജിൻ ഗോപു ആണ് നായകൻ. നടൻ കൂടിയായ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ ആണ് തിരക്കഥ. കോമഡി ട്രാക്കിൽ പ്രണയ ചിത്രമാണ് പൈങ്കിളി. വ്യസനസമേതം ബന്ധുമിത്രാദികൾ ആണ് അടുത്ത റിലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |