തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) എന്‍.എച്ച്.എസ് (NHS) സേവനങ്ങൾ ലഭ്യമാക്കുന്ന നാവിഗോ, ടീസ് എസ്ക് ആൻഡ് വെയർ വാലി ട്രസ്റ്റുകളിൽ സൈക്യാട്രി ഡോക്ടർമാർക്ക് അവസരം. ഇതിനായി നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ സൈക്യാട്രി ഡോക്ടർമാർക്കായി വ്യക്തിഗത കൂടിക്കാഴ്ച സംഘടിപ്പിക്കുന്നു. തെലങ്കാനയിലെ ഹൈദരാബാദിൽ ചേരുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ വാർഷിക ദേശീയ സമ്മേളനത്തോട് (ANCIPS 2025) അനുബന്ധിച്ച് ജനുവരി 22, 23 തീയതികളിലാണ് കൂടിക്കാഴ്ചയ്ക്ക് അവസരം.
വേദി താജ് കൃഷ്ണ ബഞ്ചാര ഹിൽസ്. സൈക്യാട്രി സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തി പരിചയമുളളവർക്ക് അപേക്ഷിക്കാവുന്നതാണ്. താൽപര്യമുളളവർ www.nifl.norkaroots.org എന്ന വെബ്ബ്സൈറ്റ് സന്ദർശിച്ച് 2025 ജനുവരി 20 നകം അപേക്ഷ നൽകേണ്ടതാണ്. യു.കെ യിലെ തൊഴിൽ സാധ്യതൾ, ശമ്പളമുൾപ്പെടയുളള ആനുകൂല്യങ്ങൾ ഉപരിപഠന സാധ്യതകൾ എന്നിവയെല്ലാം വ്യക്തമാക്കുന്നതാകും കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ തിരഞ്ഞെടുക്കുന്നവർക്ക് പിന്നീട് അഭിമുഖത്തിന് അവസരം ലഭിക്കും.
വിശദ വിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തു നിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |