ആസിഫ് അലി നായകനായ രേഖാചിത്രം തിയേറ്ററിൽ. മമ്മൂട്ടി ചിത്രം ബസൂക്ക പ്രണയ ദിനത്തിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തും. രണ്ടു സിനിമയിലും നിറ സാന്നിദ്ധ്യമായി ഭാമ അരുൺ.
കണ്ണൂരിൽനിന്ന് പുറപ്പെടുമ്പോൾ ഭാമ അരുൺ ഈ യാത്ര തീരെ പ്രതീക്ഷിച്ചതല്ല.അല്ലെങ്കിലും സിനിമ അങ്ങനെയാണ്.
ഇഷ്ടം തോന്നിയാൽ ചേർത്തു പിടിക്കും. സിനിമ പുത്തൻ പ്രതീക്ഷകൾ നൽകുമ്പോൾ ഭാമ അരുൺ സംസാരിക്കുന്നു.
ഈ സ്വപ്നം
കണ്ടില്ല
വലിയ സിനിമയുടെ ഭാഗമാകാൻ കഴിയുന്നത് സന്തോഷം തന്നെയാണ്. നായികയാകാൻ ആഗ്രഹിച്ചില്ല. നല്ല സിനിമയും നല്ല കഥാപാത്രങ്ങളും ചെയ്യാനാണ് ആഗ്രഹിച്ചത്. വലിയ താരങ്ങളോടൊപ്പം അഭിനയിക്കാൻ കഴിയുന്നത് സന്തോഷവും ഒപ്പം ഭാഗ്യവും ആണെന്ന് വിശ്വസിക്കുന്നു. മമ്മൂട്ടി സാറിന്റെ കൂടെയും ആസിഫ് അലിയുടെകൂടെയും അഭിനയിക്കുമെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചില്ല.
സിനിമ തന്നെയാണ് എന്നും സ്വപ്നം കണ്ടത്. ഏറ്റവും ഇഷ്ടവും സന്തോഷം തരുന്നതും സിനിമ ചെയ്യുമ്പോഴാണ്. രണ്ടാമത്തെ സിനിമയാണ് ബസൂക്ക. ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും സിനിമയിൽ തന്നെ തുടരാനാണ് കൂടുതൽ ആഗ്രഹം. രണ്ടിടത്തും ഞാൻ ഉണ്ടാകും. ഇനിയും നല്ല സിനിമയും കഥാപാത്രങ്ങളും ചെയ്യാൻ കഴിയട്ടെ.
ഏറെ
ആകാംക്ഷ
കരിയർ സിനിമയാക്കണമെന്ന് ആഗ്രഹിച്ച സമയത്താണ് എറണാകുളത്തിന് താമസം മാറുന്നത്. മദനോത്സവത്തിൽ എത്തുന്നത് ഒാഡിഷനിലൂടെയാണ്. മോഡലിംഗ് ചെയ്യുന്നുണ്ടായിരുന്നു. സുരാജേട്ടൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മദനോത്സവത്തിൽ നായിക ആലീസായി. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ നാട്ടിൻപുറത്തുകാരി ഭാര്യയുംഒരു പെൺകുട്ടിയുടെ അമ്മയുമായ ആലീസിനെ ആളുകൾക്ക് ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. 2023 ൽആണ് മദനോത്സവം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ വർഷം റിലീസ് ഉണ്ടായിരുന്നില്ല . അതിനാൽ ചെറിയ വിഷമത്തിലായിരുന്നു . 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ" എന്നുപറയുന്നത് ഇതാണെന്ന് തോന്നുന്നു.പുതുവർഷത്തിൽ രണ്ട് സിനിമകൾ റിലീസ് ചെയ്യുന്നത് വലിയ സന്തോഷം തരുന്നു.ഒപ്പംആകാംക്ഷയുമുണ്ട്.പപ്പ അരുൺ. സൗദിയിൽ ബിസിനസ് ചെയ്യുന്നു.അമ്മ ലീന. ചേച്ചി ഗാഥ. ഡെന്റിസ്റ്റാണ്. ചേച്ചിയുടെ ഭർത്താവ് വൈശാഖ്.ഇഷ്ടമുള്ള കാര്യംചെയ്യുന്നതിനാൽ വീട്ടുകാർ ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |