ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രം തിയേറ്ററിൽ. മനോജ് കെ. ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, സെറിൻ ഷിഹാബ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറിലാണ് നിർമ്മാണം.
എന്ന് സ്വന്തം പുണ്യാളൻ
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് മധു സംവിധാനം ചെയ്യുന്ന എന്ന് സ്വന്തം പുണ്യാളൻ തിയേറ്ററിൽ. രഞ്ജി പണിക്കർ, ബൈജു സന്തോഷ്,. അൽത്താഫ് സലിം, മീന രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് മറ്റു താരങ്ങൾ. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിഗോൺ ജോൺ ആണ് നിർമ്മാണം.
ഗെയിം ചേഞ്ചർ
രാംചരൺ നായകനായി ഷങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചർ തിയേറ്ററിൽ. കിയാര അദ്വാനി, എസ്.ജെ. സൂര്യ, ജയറാം തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വെങ്കിടേശ്വര ക്രിയേഷൻസിന്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്നാണ് നിർമ്മാണം. ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് കേരളത്തിൽ വിതരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |