ന്യൂഡൽഹി : വി.ഡി. സവർക്കറെ നിരന്തരം അപമാനിക്കുന്നുവെന്ന മാനനഷ്‌ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് പുനെ പ്രത്യേക കോടതി. വീഡിയോ കോൺഫറൻസ് മുഖേനയാണ് രാഹുൽ ഹാജരായത്. 25,000 രൂപയുടെ ജാമ്യബോണ്ട് കെട്ടിവയ്‌ക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നേരിട്ടു ഹാജരാകുന്നതിൽ നിന്ന് രാഹുലിന് ഇളവും അനുവദിച്ചു. സവർക്കറുടെ ബന്ധു സത്യാകി സവർക്കറാണ് ഹർജിക്കാരൻ. 2023 മാർച്ചിൽ യു.കെ സന്ദർശനത്തിനിടെ രാഹുൽ നടത്തിയ പ്രസംഗത്തിൽ സവർക്കറെ ഭീരു എന്ന് വിളിച്ചെന്നാണ് പരാതി. സവർക്കറും സുഹൃത്തുക്കളും ചേർന്ന് അന്യമതസ്ഥനെ ആക്രമിച്ചു തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചെന്ന് ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |