പാട്ന: വൈശാലി സഹകരണ ബാങ്ക് അഴിമതി കേസിൽ ആർ.ജെ.ഡി എം.എൽ.എ അലോക് മേഹ്‌തയുടെ പാട്നയിലെ വസതിയിൽ ഉൾപ്പെടെ 19 ഇടങ്ങളിൽ ഇ.ഡി റെയ്‌ഡ്. ഇന്നലെ പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്. വൈശാലി സഹകരണ ബാങ്ക് മുൻ ചെയർമാനാണ് അലോക് മേഹ്‌ത. വ്യാജരേഖകൾ ഉപയോഗിച്ച് ബാങ്കിൽ നിന്ന് 60 കോടിയോളം രൂപ ബന്ധുക്കൾക്ക് വായ്പ നൽകിയെന്നാണ് കേസ്. വൈശാലി സഹകരണ ബാങ്കിലെ വായ്പാ വിതരണത്തിൽ റിസർവ് ബാങ്ക് ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. ബീഹാർ, കൊൽക്കത്ത, ഡൽഹി, യു.പി
എന്നിവിടങ്ങളിലായിരുന്നു പരിശോധന. അലോക് മേഹ്‌തയെ ആർ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷനാക്കാൻ നീക്കം നടക്കുന്നതിനിടെയാണു റെയ്ഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |