കൽപ്പറ്റ: വയനാട് ഡി.സി.സി ട്രഷററായിരുന്ന എൻ.എം.വിജയന്റെയും മകൻ ജിജേഷിന്റെയും ആത്മഹത്യ വയനാട് ഡി.സി.സി നേതൃത്വത്തെ കുരുക്കിലാക്കി. രാഹുൽഗാന്ധി, പ്രിയങ്കഗാന്ധി എന്നിവരുടെ വരവോടെ ഗാന്ധി കുടുംബത്തിന്റെ സ്വന്തം മണ്ഡലമായി മാറിയ വയനാട്ടിലാണ് ന രാഷ്ട്രീയ പ്രതിസന്ധി. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ , ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ഡി.സി.സി ട്രഷററും പ്രമുഖ സഹകാരിയുമായ കെ.കെ.ഗോപിനാഥ്, അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്റ് പി.വി.ബാലചന്ദ്രൻ എന്നിവരുടെ പേരിൽ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയിട്ടുണ്ട്.
. ക്രിസ്മസ് രാത്രിയിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ഇരുവരും 27നാണ് മരണപ്പെടുന്നത്. ഈ മാസം ആറിനാണ് വിജയന്റെ ആത്മഹത്യാക്കുറിപ്പും കത്തുകളും കുടുംബം പുറത്തുവിടുന്നത്. ആത്മഹത്യയല്ല,കൊലപാതകമാണെന്നും,
ഐ.സി.ബാലകൃഷ്ണൻ രാജിവച്ച് അന്വേഷണത്തെ നേരിടാണമെന്നുമാണ് സി..പി.എം ജില്ലാ കമ്മറ്റിയുടെ ആവശ്യം. നടപടിയാവശ്യപ്പെട്ട് തിങ്കളാഴ്ച സുൽത്താൻ ബത്തേരിയിൽ പ്രതിഷേധ സദസ് സംഘടിപ്പിക്കുന്നുണ്ട്.
നേതാക്കളുടെ കോഴ ഇടപാടിൽ കോൺഗ്രസ് പ്രവർത്തകർ അമർഷത്തിലാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ നേതൃത്വം പ്രതിപ്പട്ടികയിലാണ്. പരസ്യ പ്രതികരണവുമായി വിജയന്റെ കുടുംബം രംഗത്തുവന്നതോടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കെ.പി.സി.സി അന്വേഷണ സമിതിയെ വിട്ടത്. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയി. കോഴ ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ വിജയന്റെ കുടുംബത്തിന്റെ ബാദ്ധ്യത കെ.പി.സി.സി ഏറ്റെടുക്കുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങളെ ന്യായീകരിക്കലാവുമെന്ന് സി.പി.എം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |