പത്തനംതിട്ട: കായികതാരമായ പെൺകുട്ടിയെ 64 പേർ പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ പരാതി ജില്ലാ പൊലീസ് ചീഫിന് കൈമാറിയതിന് പിന്നാലെ അഞ്ചുപേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റുചെയ്തു. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. ഒരാളെക്കൂടി തിരിച്ചറിഞ്ഞു. ഇയാൾ മറ്റൊരു കേസിൽ അറസ്റ്റിലായി ജയിലിലാണ്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ചുവർഷമായാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. സ്കൂളിൽ നടന്ന കൗൺസലിംഗിലാണ് പെൺകുട്ടി സംഭവം വെളിപ്പെടുത്തിയത്. പ്രായപൂർത്തിയാകുന്നതിന് മുമ്പ് പരിശീലകരും കായിക താരങ്ങളും സഹപാഠികളുമാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. പീഡിപ്പിച്ചവർ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു. ഇത് കണ്ടവരിൽ ചിലരും പീഡിപ്പിച്ചു. സ്കൂളിലും വീട്ടിലും പൊതുസ്ഥലത്തും വച്ചാണ് പീഡനം നടന്നത്. പെൺകുട്ടിക്ക് ഇപ്പോൾ പതിനെട്ട് വയസുണ്ട്. പ്രതികളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |