ന്യൂഡൽഹി: യു.ഡി.എഫിൽ പ്രവേശനത്തിന് ശ്രമിക്കുന്നതിനിടെ, നിലമ്പൂർ എം.എൽ.എ പി.വി. അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ ഔദ്യോഗികമായി സമൂഹമാദ്ധ്യമ പ്ളാറ്റ്‌ഫോമുകളിലൂടെ പുറത്തു വിട്ട വാർത്ത നിരസിച്ച അൻവർ, പാർട്ടിയുടെ സംസ്ഥാന
കോ-ഓർഡിനേറ്റർ മാത്രമാണെന്ന് വിശദീകരിച്ചു.
കൊൽക്കത്തത്തിൽ ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിൽ അംഗത്വമെടുത്തുവെന്നാണ് തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക് എക്‌സ് ഹാൻഡിലിലൂടെ അറിയിച്ചത്. അൻവറിനെ സ്വാഗതം ചെയ്യുന്നുന്നുവെന്നും രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നിച്ചു പ്രവർത്തിക്കുമെന്നും പോസ്റ്റിലുണ്ടായിരുന്നു.സ്വതന്ത്രനായി ജയിച്ചതിനാൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യത വരുമെന്നതിനാൽ തൊട്ടു പിന്നാലെ അൻവർ അംഗത്വമെടുത്ത വാർത്ത നിഷേധിച്ചു. അംഗത്വം സ്വീകരിക്കാൻ നിയമപരമായ തടസമുണ്ടെന്നും നിയമവിദഗ്‌ദ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പറഞ്ഞു.എൽ.ഡി.എഫ് ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ അൻവർ ഡൽഹിയിലെത്തി തൃണമൂൽ നേതാക്കളെ കണ്ടിരുന്നു. പിന്നാലെ കൊൽക്കത്തയിൽ ചെന്ന് അഭിഷേകുമായി കൂടിക്കാഴ്‌ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |