കടയ്‌ക്കൽ : നിലമേൽ - കടയ്‌ക്കൽ റൂട്ടിൽ ഗ്രാല ജംഗ്‌ഷനിൽ പൊതു സ്ഥലം കൈയ്യേറി പച്ചക്കറി കച്ചവടം നടത്തുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു.ഈ റൂട്ടിൽ വിവിധ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡിന്റെ വശങ്ങൾ നിരപ്പാക്കിയ സ്ഥലം കൈയ്യേറിയാണ് വിപുലമായ പച്ചക്കറി കച്ചവടം നടത്തുന്നത്.
ഈ ഭാഗത്ത് വളവായതിനാൽ അമിതവേഗതയിൽ അപ്രതീക്ഷിതമായി വരുന്ന വാഹനങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കാൽനടക്കാർക്ക് കഴിയുന്നില്ല. ഈ ജംഗ‌്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റിയതോടെ പ്രതികൂല കാലാവസ്ഥയിൽ കുട്ടികളും സ്‌ത്രീകളും മുതിർന്ന പൗരൻമാരും വലയുന്നു.
ഈ കടയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പെൺകുട്ടികൾക്ക് നേരെ മോശം പദപ്രയോഗങ്ങൾ നടത്തുന്നതായി ആക്ഷേപമുണ്ട്. കടയ്‌ക്കൽ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല.
നജീം (ഡ്രൈവർ)
വളവിൽ അപകടകരമായ സ്ഥിതിയാണുള്ളത്. ഒന്ന് ഒഴിഞ്ഞു നിൽക്കാൻ പോലും സൗകര്യമില്ല.
ദീപ
വീട്ടമ്മ
പൊതുസ്ഥലം കൈയ്യേറിയുള്ള കച്ചവടം പരിശോധിക്കും. ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകും.
പൊതുമരാമത്ത് വകുപ്പ് എ .ഇ
പഞ്ചായത്തിന് രേഖാ മൂലം പരാതി ലഭിച്ചിട്ടില്ല. കാൽനടക്കാർക്ക് ബുദ്ധിമുട്ടായി നേരത്തെ നടത്തിയ മത്സ്യ കച്ചവടം പരാതി ലഭിച്ചതിനെ തുടർന്ന് ഒഴിപ്പിച്ചു. കെട്ടിടങ്ങൾ വാടകയ്‌ക്ക് എടുത്ത് നിയമ പ്രകാരം കച്ചവടം നടത്തുന്നതിനാേടാണ് പഞ്ചായത്തിന് താല്‌പര്യം. പരാതി കിട്ടിയാൽ പരിശോധിക്കും.ഹോൾസെയിൽ അല്ലെങ്കിലും കൊവിഡിന് ശേഷം ചിലർ റോഡരികിൽ ചില്ലറ കച്ചവടം തുടങ്ങിയിരുന്നു,
അരുൺ
കാര്യറ വാർഡ് മെമ്പർ
ഈ ഭാഗത്ത് അതിഥി തൊഴിലാളികൾ കൂടി നിന്ന് പുകവലിയും സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കമന്റുകൾ പറയുന്നതായും പരാതിയുണ്ട്.
സുൽഫിക്കർ
കാര്യറ സ്വദേശി
സംരംഭകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |