ആര്യനാട്:സഹോദരിയെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച സഹോദരൻ അറസ്റ്റിൽ.ആര്യനാട് ചേരപ്പള്ളി സ്വദേശിയായ ബീനയെ(45) തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് സഹോദരൻ ചേരപ്പള്ളി വലിയമല തടത്തരികത്ത് വീട്ടിൽ സന്തോഷ് കുമാറി(42)നെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ പ്രതി അമ്മയെ ചേരപ്പള്ളിയിലുള്ള വീട്ടിൽ വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചു.ഇത് തടഞ്ഞ സഹോദരിയായ ബീനയെ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.പൊലീസ് സ്ഥലത്തെത്തുമ്പോൾ ബീന പരിക്കേറ്റ് രക്തം വാർന്ന് കിടക്കുകയായിരുന്നു.തുടർന്ന് പൊലീസാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.സംഭവത്തിന് ശേഷം അക്രമാസക്തനായിനിന്ന പ്രതിയെ ആര്യനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.അജീഷ്,സബ് ഇൻസ്പെക്ടർ കെ.വേണു, എ.എസ്.ഐ ഷാഫി,സി.പി.ഒ ഷിബു എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു.നെടുമങ്ങാട് കോടതി പ്രതിയെ റിമാൻഡുചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |