ചെന്നൈ: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (വി.ഐ.ടി) സംഘടിപ്പിച്ച ഡാറ്റാ സയൻസ് ഉച്ചകോടി 2025ൽ വച്ച് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയും യു.എസ്.എയിലെ റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയും (ആർ.ഐ.ടി) തമ്മിൽ എട്ട് സുപ്രധാന ധാരണാപത്രങ്ങൾ ഒപ്പുവച്ചു.
ആർ.ഐ.ടി അസോസിയേറ്റ് പ്രോവോസ്റ്റ് ഫോർ ഇന്റർനാഷണൽ എഡ്യുക്കേഷൻ ആൻഡ് ഗ്ലോബൽ പ്രോഗ്രാംസ് ഡോ.ജെയിംസ് മയേഴ്സിന്റെ സാന്നിദ്ധ്യത്തിൽ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി സ്ഥാപകനും ചാൻസലറുമായ ഡോ.ജി.വിശ്വനാഥൻ, റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി പ്രൊവോസ്റ്റും അക്കാഡമിക് അഫയേഴ്സ് സീനിയർ വൈസ് പ്രസിഡന്റുമായ ഡോ. പ്രഭു ഡേവിഡ് എന്നിവരാണ് ധാരണാപത്രം ഒപ്പുവച്ചത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ രാജ്യത്തെ മാതൃകാസ്ഥാപനമാകാൻ വി.ഐ.ടി ആഗ്രഹിക്കുന്നുവെന്ന് ഡോ.ജി. വിശ്വനാഥൻ പറഞ്ഞു.
വി.ഐ.ടി വൈസ് പ്രസിഡന്റ് ഡോ. ജി.വി.സെൽവം, വൈസ് ചാൻസലർ ഡോ. കാഞ്ചന ഭാസ്കരൻ, പ്രോ-വൈസ് ചാൻസലർ ഡോ.വി.എസ്. ഡോ. ടി. ത്യാഗരാജൻ, അഡീഷണൽ രജിസ്ട്രാർ പി.കെ.മനോഹരൻ, ഡയറക്ടർ - ഇന്റർനാഷണൽ റിലേഷൻസ് ഡോ. ഡോ.ആർ. സീനിവാസൻ, സ്കോപ്പ് ഡീൻ ഡോ. ആർ. ഗണേശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |