തിരുവനന്തപുരം:ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി പരിഷ്ക്കരിക്കുക, കൂലി വർദ്ധന നടപ്പാക്കുക, കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ജനുവരി 13ന് ആരംഭിക്കുന്ന ജാഥകൾ 20ന് തൃശൂർ തേക്കിൻകാട് മൈതാനത്ത് സമാപിക്കും.കാഞ്ഞങ്ങാട്ട് നിന്നുള്ള വടക്കൻ മേഖല ജാഥ സി.ഐ.ടിയു സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ.രാമു ക്യാപ്ടനാകും. തെക്കൻ മേഖല ജാഥ 13ന് രാവിലെ 9.30ന് ചാല വാണിയംകുളം പാർക്കിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജയൻബാബു ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ മുൻ ജനറൽ സെക്രട്ടറി സി.കെ.മണിശങ്കർ ക്യാപ്ടനാകും. 20ന് തേക്കിൻകാട് മൈതാനത്ത് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |