തിരുവനന്തപുരം: തലസ്ഥാനത്ത് നഗരമദ്ധ്യത്തിലെ ലോഡ്ജിൽ യുവാവും യുവതിയും മരിച്ച നിലയിൽ. തമ്പാനൂരിലെ ലോഡ്ജിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സി. കുമാർ,ആശ എന്നിവരാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഒരു സ്വകാര്യ ചാനലിലെ പ്രൊഡക്ഷൻ അസിസ്റ്റന്റാണ് കുമാർ. ഇരുവരും തിരുവനന്തപുരം പേയാട് സ്വദേശികളാണ്. ആശയെ കൊലപ്പെടുത്തിയശേഷം കുമാർ ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.
ആശയെ മുറിയിൽ മരിച്ചനിലയിലും കുമാറിനെ കൈ ഞരമ്പ് മുറിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആശയുടെ കഴുത്തിന് മാരകമായി മുറിവേറ്റിട്ടുണ്ട്. ഇതിൽ നിന്നാണ് ആശയെ കൊലപ്പെടുത്തിശേഷം കുമാർ ജീവനൊടുക്കുകയായിരുന്നു എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
രണ്ടുദിവസം മുമ്പാണ് ഇയാൾ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ രാവിലെയാണ് ആശ ഇവിടേയ്ക്ക് എത്തിയത്. ഇരുവരേയും പുറത്തേക്ക് കാണാത്തതിനെത്തുടർന്ന് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. അന്വേഷണം പൂർത്തിയായാലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |