പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയെ അറുപതിലേറെ പേർ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാലുപേർ കൂടി അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി. ഇനിന് രാവിലെയും രാത്രിയുമായി 13 പേരെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ 10 പേരുടെ അറസ്റ്റ് രണ്ടുഘട്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള മറ്റു മൂന്നുപേരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം പെൺകുട്ടിയുടെ പരാതിയിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്ത് തുടങ്ങിയതോടെ പ്രതിയാകാൻ സാദ്ധ്യതയുള്ള ചിലർ ജില്ലയിൽ നിന്ന് പുറത്തുകടന്നതായും വിവരമുണ്ട്. ഇതേത്തുടർന്ന് ജില്ലയ്ക്ക് പുറത്തുള്ള പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ചു. ഡി.ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പത്തനംതിട്ട എസ്.പി, ഡിവൈ. എസ്.പി നന്ദകുമാർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |