തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ലാ കോളേജിന്റെ ആഭിമുഖ്യത്തിൽ നടന്നു വന്ന 5-ാമത് അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരത്തിൽ ഗവ. ലാ കോളേജ് സേലം ജേതാക്കളായി. സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് (കുസാറ്റ്) രണ്ടാം സ്ഥാനം നേടി. ക്രൈസ്റ്റ് അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാ, ശ്രീനാരായണഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസ് കൊല്ലം എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഗായത്രി വി. മേനോൻ (ഗവ. ലാ കോളേജ് കോഴിക്കോട് ), ഡയന ബിനു (ശ്രീ നാരായണ ഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസ്, കൊല്ലം) എന്നിവർ മികച്ച റിസർചേർസ് ആയും, മിഥില എ. നായർ, ഷിയോൻ ഷാജി, അഭയ് ഡി. സാബു (കേരള ലാ അക്കാഡമി, തിരുവനന്തപുരം) എന്നിവർ മികച്ച മെമ്മോറിയൽസ് ആയും എസ്. വിദ്യ (ഗവ. ലാ കോളേജ്, സേലം) മികച്ച സ്പീക്കർ ആയും തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡുകളും വിശിഷ്ടാതിഥികൾ വിതരണം ചെയ്‌തു. ഹൈക്കോടതി ജഡ്‌ജ് ജസ്റ്റിസ് വി.എം. ശ്യാംകുമാർ റിട്ട. ജസ്റ്റിസ് സുരേന്ദ്ര മോഹൻ, റിട്ട. ജഡ്‌ജ് ജസ്റ്റിസ് എബ്രഹാം മാത്യു എന്നിവർ ഫൈനൽ മത്സരത്തിൽ വിധികർത്താക്കളായി. രാവിലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ സ്പെഷ്യൽ കോർട്ട് ജഡ്‌ജ് സെലിന വി.ജി. നായർ, അഡ്വ. പാർവതി മേനോൻ, അഡ്വ. എബ്രഹാം കുര്യൻ എന്നിവർ വിധി നിർണയം നടത്തി.
കോളേജ് മൂട്ട് കോർട്ട് ഹാളിൽ നടന്ന യോഗത്തിൽ മാനേജർ എ.ഡി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. കെ.ആർ. രഘുനാഥൻ മുഖ്യപ്രഭാഷണം നടത്തി. ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ശ്യാം കുമാർ, റിട്ട.ജസ്റ്റിസ് സുരേന്ദ്ര മോഹൻ, റിട്ട. ജസ്റ്റിസ് എബ്രഹാം മാത്യു എന്നിവർ മത്സരം വിലയിരുത്തി. പൂത്തോട്ട എസ്.എൻ.ഡി.പി വൈസ് പ്രസിഡന്റ് അനില സാബു, സെക്രട്ടറി അരുൺ കാന്ത്, അക്കാഡമിക് കോ ഓർഡിനേറ്റർ സുരേഷ് വേലായുധൻ, വൈസ് പ്രിൻസിപ്പൽ ഡോ. സിന്ധു സോമൻ, സ്റ്റുഡന്റ് കൺവീനർ അഭിഷേക് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |