രാജാക്കാട്: ഏഴ് കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ പിടിയിൽ. ഒഡീഷ സ്വദേശികളായ നിർമ്മൽ ബിഷോയി (33), നാരായൺ ബിഷോയി (27) എന്നിവരാണ് പിടിയിലായത്.
രാജാക്കാട് കെ.എസ്.ഇ.ബി ഓഫീസിന് സമീപത്ത് നിന്നുമാണ് അടിമാലി നർക്കോട്ടിക്ക് സ്‌ക്വാഡ് പ്രതികളെ പിടികൂടിയത്. ആറ് പൊതികളിലായി ഏഴ് കിലോയോളം കഞ്ചാവാണ് പിടികൂടിയത്.
നർകോട്ടിക്ക് സ്‌ക്വാഡ് രാജാക്കാട് മേഖലയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ചില്ലറ വിൽപ്പനയ്ക്കായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |