കൊച്ചി: ബന്ധൻ മ്യൂച്വൽ ഫണ്ട് ബന്ധൻ നിഫ്റ്റി ആൽഫ ലോ വോളറ്റിലിറ്റി 30 ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫർ (എൻ.എഫ്.ഒ) ജനുവരി 20ന് അവസാനിക്കും. ഉയർന്ന റിസ്‌ക് എടുക്കാൻ താത്പര്യമുള്ള നിക്ഷേപകർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഫണ്ടാണിത്. ദീർഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിനും വൈവിധ്യവൽക്കരണത്തിനും വളർച്ച സാദ്ധ്യതയും സ്ഥിരതയും തമ്മിലുള്ള സന്തുലിതാവസ്ഥയും ലക്ഷ്യമിടുന്നവർക്ക് ഈ ഫണ്ട് അനുയോജ്യമാണ്. നിക്ഷേപകർക്ക് ലൈസൻസുള്ള മ്യൂച്വൽ ഫണ്ട് വിതരണക്കാർ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയോ നേരിട്ടോ ബന്ധൻ നിഫ്റ്റി ആൽഫ ലോ വോളറ്റിലിറ്റി 30 ഇൻഡക്സ് ഫണ്ട് സബ്സ്‌ക്രൈബ് ചെയ്യാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |