കോളേജ് അദ്ധ്യാപകർക്ക് 2025-26 ലെ എഡിൻബറോ ഫ്യൂച്ചർസ് ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പിന് അപേക്ഷിക്കാം. യാത്ര, വിസ ചെലവുകളും, 3- 6 മാസത്തോളം പ്രതിമാസം 1500 പൗണ്ടും ഫെലോഷിപ് ലഭിക്കും. ക്രീയേറ്റീവ് ഇൻഡസ്ട്രി, ഹ്യൂമാനിറ്റീസ്, എ.ഐ, ഡാറ്റ സയൻസ്, ഫിൻ ടെക്, ഭൗതിക സൗകര്യ വികസനം, പൊതുമേഖലാ, ടൂറിസം തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്താം. അപേക്ഷ www.efi.ed.ac.uk വഴി 23 നു മുമ്പായി സമർപ്പിക്കണം.
ടെക്‌നോളജി അധിഷ്ഠിത സേവന മേഖല കരുത്താർജിക്കും
ടെക്‌നോളജി അധിഷ്ഠിത സേവന മേഖലയിൽ ലോകത്തെമ്പാടും കൂടുതൽ തൊഴിലുകൾ രൂപപ്പെടുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനുതകുന്ന രീതിയിൽ സ്‌കിൽ വികസനത്തിന് പ്രാമുഖ്യം നൽകണം. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്. 2025 ഓടു കൂടി വരുമാനം 350 ബില്യൺ ഡോളറിലെത്തും. പുത്തൻ സാങ്കേതിക വിദ്യകളായ ഡീപ് ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, സ്‌പേസ് ടെക്, ഫിൻ ടെക് എന്നിവയിൽ സാദ്ധ്യതകളേറും. ഹൈപ്പർ ഓട്ടോമേഷൻ, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, 5 ജി എന്നിവ തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കും. മെറ്റാവേഴ്‌സ്, വെബ് 3.0, ക്‌ളൗഡ് സേവനങ്ങൾ, എഡ്ജ് കമ്പ്യൂട്ടിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഇ.എസ്.ജി എന്നിവ വിപുലപ്പെടും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സൈബർ സെക്യൂരിറ്റിക്ക് സൈബർ ക്രൈം നിയന്ത്രിക്കുന്നതിൽ ഫലപ്രദമായ പങ്കുവഹിക്കാൻ സാധിക്കും.
ആസ്ട്രിയ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ എൻജിനിയറിംഗ്, ഐ. ടി, സോഫ്റ്റ്‌വെയർ വികസനം, ഹെൽത്ത് കെയർ, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വർദ്ധിച്ചുവരുന്ന തൊഴിൽ ലഭ്യതയ്ക്കനുസരിച്ചാണ് മാറ്റം വരുത്തുന്നത്. പ്രസ്തുത തൊഴിലുകളിൽ പ്രതിവർഷം 45000- 70000 ഡോളർ വരെ വരുമാനം ലഭിക്കും. ഹെൽത്ത് കെയർ, എൻജിനിയറിംഗ്, ട്രാൻസ്‌പോർട്ട്, വിദ്യാഭ്യാസം എന്നിവയിൽ പുതിയ തൊഴിലുകൾ രൂപപ്പെട്ടുവരുന്നു. വിസ നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുണ്ട്.
മെഡിക്കൽ പി.ജി മൂന്നാം റൗണ്ട് -ചോയ്സ് ഫില്ലിംഗ് ജനുവരി 16 വരെ
മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി മെഡിക്കൽ പി.ജി മൂന്നാം റൗണ്ട് (മോപ്പപ്പ് റൗണ്ട്) ചോയ്സ് ഫില്ലിംഗ് തീയതി പ്രഖ്യാപിച്ചു. ജനുവരി 16 രാവിലെ എട്ടു മണി വരെ ചോയ്സ് ഫില്ലിംഗ് നടത്താം, ജനുവരി 18 നു ഫലം പ്രസിദ്ധീകരിക്കും. ജനുവരി 18 -25 വരെ കോളേജിൽ റിപ്പോർട്ട് ചെയ്യണം.
ഓർമിക്കാൻ...
1. വിദ്യാ സമുന്നതി സ്കോളർഷിപ്:- വിവിധ മത്സരപ്പരീക്ഷകൾക്കും സ്കൂൾ/ കോളേജ്/ മെമ്പർഷിപ് പരിശീലനത്തിനും പങ്കെടുക്കുന്ന, സംവരണ പട്ടികയിൽ ഉൾപ്പെടാത്ത സമുദായങ്ങളിലെ പെൺകുട്ടികൾക്ക് വിദ്യാ സമുന്നതി സ്കോളർഷിപ്പിന് 20 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.kswcfc.org. ഫോൺ: 0471 2311215.
2. നീറ്റ് പി.ജി:- എം.സി.സി നടത്തുന്ന നീറ്റ് പി.ജി മൂന്നാം റൗണ്ട് ചോയ്സ് ഫില്ലിംഗ് 16 വരെ. വെബ്സൈറ്റ്: https://mcc.nic.in.
വീഡിയോ/ റീൽസ് മത്സര
വിജയികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കൊച്ചിയിൽ നടത്തുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായി നടത്തിയ വീഡിയോ/ റീൽസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 10,000 രൂപ വീതമുള്ള പുരസ്കാരം കോൺക്ലേവിന്റെ സമാപനച്ചടങ്ങിൽ സമ്മാനിക്കുമെന്ന് മന്ത്രി ഡോ.ബിന്ദു അറിയിച്ചു.
നാലു വ്യക്തിഗത എൻട്രികളും ഒരു ഗ്രൂപ്പ് എൻട്രിയുമാണ് സമ്മാനാർഹമായിരിക്കുന്നത്. വി.നിരഞ്ജൻ (യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് സ്റ്റഡീസ്), പി.എച്ച്.നിഷമോൾ (ഗവ. പോളിടെക്നിക് കോളേജ്, വെസ്റ്റ്ഹിൽ, കോഴിക്കോട്), എസ്.മുഹമ്മദ് ഷാസിൻ (എ.പി.ജെ അബ്ദുൾകലാം സ്കൂൾ ഒഫ് എൻവയോൺമെന്റൽ ഡിസൈൻ), കെ.മാധവ് (രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ്, കളമശ്ശേരി) എന്നിവരും എസ്.അഭിജിത്ത്, അജ്മൽ മുസ്തഫ, വി.മിഥുൻ പ്രസാദ്, നിമൽ ബാബു, തരുൺ ജോർജ് ഫിലിപ്പ് എന്നിവരുൾപ്പെട്ട ആലുവ യു.സി കോളേജ് ടീമുമാണ് സമ്മാനാർഹരായത്.
കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടർ പി.ആർ.ജിജോയി, എഡിറ്റിംഗ് വിഭാഗം അസോ. പ്രൊഫസർ കെ.ജി.രഞ്ജിത് കുമാർ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുത്ത വീഡിയോകൾ കോൺക്ലേവിന്റെ ഭാഗമായി പ്രദർശിപ്പിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |