ബംഗളൂരു: രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന ഐ.എസ്.ആർ.ഒയുടെ സ്‌പേസ് ഡോക്കിംഗ് (സ്‌പേഡെക്‌സ്) പരീക്ഷണം മൂന്നാംവട്ടവും മാറ്റിവച്ചു. ലക്ഷ്യത്തിന് തൊട്ടടുത്ത് എത്തിയിട്ടാണ് ശ്രമം ഉപേക്ഷിച്ചത്. ഉപഗ്രഹങ്ങളുടെ ഡോക്കിംഗിനായി ഇന്നും ശ്രമമുണ്ടാകില്ല. ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 15 മീറ്ററിൽ നിന്ന് 3 മീറ്റർ വരെ ആക്കിയിരുന്നു. ഉപഗ്രഹങ്ങൾ പരസ്‌പരം ചിത്രങ്ങൾ എടുക്കുകയും ചെയ്‌തു. എന്നാൽ, കൂടുതൽ പരിശോധനകൾ വേണ്ടതിനാൽ ശ്രമം മാറ്റിവയ്ക്കുകയാണെന്നും ദൗത്യവുമായി മുന്നോട്ട് പോകുമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. ഇന്നലെ രാവിലെ ആറരയ്‌ക്കും ഏഴിനുമിടയിൽ ഡോക്കിംഗ് നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്. ശ്രമം തത്‌കാലം ഉപേക്ഷിച്ച ഐ.എസ്.ആർ.ഒ ഉപഗ്രഹങ്ങളെ സുരക്ഷിത അകലത്തേയ്ക്ക് മാറ്റി. ട്രയൽ ആയിരുന്നുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. മുമ്പ് രണ്ട് തവണ ദൗത്യം മാറ്രിവച്ചിരുന്നു. തുടക്കത്തിൽ ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 230 മീറ്ററായിരുന്നു. ചെറിയ ദിശാ വ്യതിയാനം പോലും അപകടത്തിലാക്കുമെന്നതിനാൽ വളരെ ശ്രദ്ധിച്ചാണ് ദൗത്യം നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |