മുംബൈ: ഇലക്ട്രിക് ഇരുചക്ര വാഹന (ഇ.വി) ബ്രാൻഡായ ഒഡീസ് ഇലക്ട്രിക്പ്രമുഖ ഇലക്ട്രിക് വാഹന ഫ്ലീറ്റ് ഓപ്പറേറ്ററായ സിപ്പ് ഇലക്ട്രിക്കിന് 1,500-ലധികം ഇലക്ട്രിക് സ്കൂട്ടറുകൾ കൈമാറി. നഗര ഗതാഗത രംഗത്തെ കാർബൺ ആഘാതം കുറയ്ക്കുന്നതിനാണ് ഈ സഹകരണം ലക്ഷ്യമിടുന്നതെന്ന് ഒഡീസ് ഇലക്ട്രിക് സി.ഇ.ഒ നെമിൻ വോറ പറഞ്ഞു, "ഓരോ സ്കൂട്ടർ ഡെലിവറി ചെയ്യുമ്പോഴും, സുസ്ഥിര മൊബിലിറ്റി ഒരു യാഥാർത്ഥ്യമാക്കുന്നതിലേക്കാണ് അടുക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ നഗര മൊബിലിറ്റിയുടെ ഭാവിയെ പ്രതിനിധീകരിക്കുന്നുവെന്ന് വിശ്വസിക്കുന്നു, കൂടാതെ ഇന്ത്യയുടെ ഗതാഗത അന്തരീക്ഷത്തിൽ ഹരിത പരിഹാരങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകത ഈ സഹകരണം തെളിയിക്കുന്നു. 1,500+ ഇലക്ട്രിക് സ്കൂട്ടറുകളുടെ ഈ വിതരണം ഒരു തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |