ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ (എച്ച്.സി.ഐ.എൽ) ജനപ്രിയ എസ്.യു.വിയായ ഹോണ്ട എലിവേറ്റ് ബ്ലാക്ക് എഡിഷനും ഹോണ്ട എലിവേറ്റ് സിഗ്നേച്ചർ ബ്ലാക്ക് എഡിഷനും പുറത്തിറക്കി. പുതിയ ക്രിസ്റ്റൽ ബ്ലാക്ക് പേൾ നിറത്തിലാണ് ഈ എക്സ്ക്ലൂസീവ് എഡിഷനുകൾ അവതരിപ്പിക്കുന്നത്. വിപണിയിൽ നിന്ന് ലഭിച്ച ജനപ്രിയ ആവശ്യം പരിഗണിച്ച് അവതരിപ്പിച്ച ഈ പ്രീമിയം ബ്ലാക്ക് എഡിഷനുകൾ ഹോണ്ടയിൽ നിന്ന് ധീരവും ആധുനികവും വ്യതിരിക്തവുമായി രൂപകൽപ്പന ചെയ്ത എസ്.യു.വി അനുഭവം ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഉപകരിക്കുമെന്ന് ഹോണ്ട എലിവേറ്റിന്റെ പുതിയ ബ്ലാക്ക് എഡിഷനുകളെക്കുറിച്ച് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും സി.ഇ.ഒയുമായ തകുയ സുമുറ പറഞ്ഞു,
.ഉപഭോക്താക്കൾക്ക് ബോൾഡ്, സ്ലീക്ക് ഓൾ-ബ്ലാക്ക് സ്റ്റൈലിംഗിനൊപ്പം ഹൈ-എൻഡ് ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. മാനുവൽ, സിവി.ടി ട്രാൻസ്മിഷൻ ഓപ്ഷനുകളോട് കൂടിയ ഹോണ്ടയുടെ പ്രശസ്തമായ 1.5 ലിറ്റർ ഐ -വിടെക് പെട്രോൾ എൻഞ്ചിനാണ് രണ്ട് പതിപ്പുകളും നൽകുന്നത്. ബ്ലാക്ക് എഡിഷനുകളുടെ സി വി ടി വേരിയന്റിന്റെ ഡെലിവറി ജനുവരി 25 മുതൽ ആരംഭിക്കും, അതിന്റെ മാനുവൽ ട്രാൻസ്മിഷൻ വേരിയന്റുകൾ ഫെബ്രുവരി 25 മുതൽ ഡെലിവറിക്ക് ലഭ്യമാകും. ഹോണ്ട എലിവേറ്റ് ബ്ലാക്ക് എഡിഷൻ എക്സ് ഷോറൂം (ഡൽഹി) സിഗ്നേച്ചർ ബ്ലാക്ക് എഡിഷൻ വില 15.51 ലക്ഷം മുതൽ 16.93 രൂപ വരെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |