കൊച്ചി: വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ 3,100 ഇലക്ട്രിക് ബസുകൾ 10 നഗരങ്ങളിലായി 25 കോടി കിലോമീറ്ററുകളിലേറെ സഞ്ചരിച്ചു. 6,200 തവണ ഭൂമിയെ വലംവച്ചു വരാവുന്ന ദൂരമാണിത്. സുരക്ഷിതവും സൗകര്യപ്രദവുമായ പൊതു ഗതാഗത വാഹനമായി ടാറ്റാ ബസുകൾ മാറിയെന്ന് കമ്പനി അറിയിച്ചു.
ഒരുദിവസം ശരാശരി 200 കിലോമീറ്റർ സഞ്ചരിക്കുന്ന ഇലക്ട്രിക് ബസുകൾ കാർബൺ വാതക ബഹിർഗമനമില്ലാത്തതിനാൽ പരിസ്ഥിതി സൗഹൃദവുമാണ്. വായു മലിനീകരണം കുറയ്ക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നു.
കഴിഞ്ഞ ഒരുവർഷം കൊണ്ടാണ് 15 കോടി കിലോമീറ്റർ പിന്നിട്ടത്. കൂടുതൽ സുരക്ഷിതത്വവും പരിസ്ഥിതി സൗഹൃദവുമായ മികച്ച സേവനങ്ങൾ ഉറപ്പാക്കുമെന്ന് ടാറ്റാ മോട്ടോഴ്സ് സ്മാർട് സിറ്റി മൊബിലിറ്റി സൊല്യൂഷൻസ് ലിമിറ്റഡ് സി.ഇ.ഒയും എം.ഡിയുമായ അസിംകുമാർ മുഖോപാദ്ധ്യായ് പറഞ്ഞു.
പരമ്പരാഗത ഗതാഗത സംവിധാനങ്ങൾക്ക് സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ ബദലാണ് ടാറ്റ ഇലക്ട്രിക് ബസുകൾ. മുംബയ്, ബംഗളൂരു, അഹമ്മദാബ്, കൊൽക്കത്ത, ജമ്മു, ശ്രീനഗർ, ലഖ്‌നൗ, ഗോഹട്ടി, ഇൻഡോർ നഗരങ്ങളിൽ അനവധി യാത്രക്കാർക്ക് സുരക്ഷിതവും സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം ടാറ്റ ബസുകൾ നൽകിവരുന്നു.
എയർ സസ്‌പെൻഷൻ, ഹൈഡ്രോളിക് ലിഫ്‌റ്റ്, സൗകര്യപ്രദമായ സീറ്റിംഗ് തുടങ്ങി നൂതന സൗകര്യങ്ങളാണ് ടാറ്റ ബസുകളിലുള്ളത്. ഏറ്റവും നവീന സാങ്കേതികവിദ്യയും മികച്ച പ്രകടനവും ഉറപ്പുനൽകുന്ന ഇവ 9,12 മീറ്റർ കോൺഫിഗറേഷനുകളിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |