കൊച്ചി: എൻജിനിയർമാരുടെ അന്താരാഷ്ട്ര സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേഴ്‌സ് (ഐ ട്രിപ്പിൾ ഇ) കേരളാ ചെയർമാനായി ഡോ. ബി.എസ്. മനോജിനെയും സെക്രട്ടറിയായി എസ്. നന്ദനെയും തിരഞ്ഞെടുത്തു. വൈസ് ചെയർമാനായി ഡോ. എ.പി. ഗിലേഷ്, ട്രഷററായി ഡോ. പി.വി. സാബിഖ് എന്നിവരെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം ഐ.ഐ.എസ്.ടിയിലെ പ്രൊഫസറാണ് ഡോ. മനോജ്, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലെ അസിസ്റ്റന്റ് ഡയറക്ടറാണ് എസ്. നന്ദൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |