# അഞ്ചുപേരെ ഒഴിവാക്കി
ആലപ്പുഴ: സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ.നാസറിനെ വീണ്ടും തിരഞ്ഞെടുത്തു. തുടർച്ചയായി മൂന്നാം തവണയാണ് ഈ പദവിയിൽ. മൂന്നുദിവസത്തെ സമ്മേളനത്തിൽ ചർച്ചകൾക്കുള്ള മറുപടി പ്രസംഗവും കഴിഞ്ഞ് ഇന്നലെയാണ് 46 അംഗ ജില്ലാ കമ്മിറ്റിക്ക് രൂപം നൽകിയത്. കഴിഞ്ഞ തവണ 47അംഗ കമ്മിറ്റിയായിരുന്നു.
എം.സുരേന്ദ്രനെയും ജി.വേണുഗോപാലിനെയും പ്രായപരിധിയുടെ പേരിൽ ഒഴിവാക്കി. വിഭാഗീയപ്രശ്നങ്ങളുടെയും നേതൃത്വപരമായ പിഴവുകളുടെയും പേരിൽ മുൻ ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷനെയും സാമ്പത്തിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കായംകുളം മുൻ നഗരസഭാ ചെയർമാനും മുൻ ഏരിയാ സെക്രട്ടറിയുമായ എൻ.ശിവദാസനെയും മാറ്റി. ബാലവകാശകമ്മിഷനംഗമായതിനാലാണ് ജലജചന്ദ്രനെ ഒഴിവാക്കിയത്. ഇവർക്കുപകരമാണ് എം.എൽ.എമാരായ യു.പ്രതിഭ, എം.എസ്. അരുൺകുമാർ, ആലപ്പുഴ ഏരിയാ സെക്രട്ടറി അജയ് സുധീന്ദ്രൻ, മാരാരിക്കുളം ഏരിയ സെക്രട്ടറി പി. രഘുനാഥ് എന്നിവരെ ഉൾപ്പെടുത്തിയത്.
വോട്ടുചോർച്ചയും സംഘടനാപ്രശ്നങ്ങളും രൂക്ഷമായ ആലപ്പുഴയിൽ വിഭാഗീയതയ്ക്കോ മത്സരങ്ങൾക്കോ ഇടയാക്കാത്ത വിധത്തിലാണ് ജില്ലാ സെക്രട്ടറിയെയും ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തത്. ജില്ലയിലെ ഭൂരിപക്ഷമായ ഈഴവ സമുദായത്തിൽ നിന്നുള്ള ആർ. നാസറിനെ വീണ്ടും ജില്ലാ സെക്രട്ടറിയായി നിയോഗിച്ചതോടെ എസ്.എൻ.ഡി.പി യോഗവുമായുള്ള ബന്ധം മെച്ചപ്പെടുത്താനും വോട്ടുചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് പരിഹാരം കാണാനും കഴിയുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
ജില്ലാ കമ്മിറ്റിയംഗങ്ങൾ :
ആർ.നാസർ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, കെ.പ്രസാദ്, കെ.എച്ച്.ബാബുജാൻ, ജി.ഹരിശങ്കർ, എം.സത്യപാലൻ, എ.മഹേന്ദ്രൻ, കെ.രാഘവൻ, മനു.സി.പുളിക്കൽ, എച്ച്.സലാം എം.എൽ.എ, ജി.രാജമ്മ, സി.കെ.സദാശിവൻ, ടി.കെ.ദേവകുമാർ, വി.ജി.മോഹനൻ, എൻ.ആർ.ബാബുരാജ്, എ.എം.ആരിഫ്, കെ.ഡി.മഹീന്ദ്രൻ, കെ.ആർ.ഭഗീരഥൻ, എ.ഓമനക്കുട്ടൻ, പി.ഗാനകുമാർ, കെ.കെ.അശോകൻ, മുരളി തഴക്കര, എം.എച്ച്.റഷീദ്, കോശി അലക്സ്, പി.കെ.സാബു, എൻ.സജീവൻ, കെ.ജി.രാജേശ്വരി, കെ.മധുസൂദനൻ, എൻ.പി.ഷിബു, എസ്.രാധാകൃഷ്ണൻ, വി.ബി.അശോകൻ, ലീലാ അഭിലാഷ്, ആർ.രാജേഷ്, പുഷ്പലതാമധു, ആർ.രാഹുൽ, ജയിംസ് ശാമുവേൽ, സി.ശ്രീകുമാർ ഉണ്ണിത്താൻ, ജി.ഉണ്ണികൃഷ്ണൻ, എം.ശശികുമാർ, ബി.ബിനു, കെ.കെ.ഷാജു, ഷെയ്ക്.പി.ഹാരിസ്, യു.പ്രതിഭ, എം.എസ്.അരുൺകുമാർ, പി.രഘുനാഥ്, അജയ് സുധീന്ദ്രൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |