ആലപ്പുഴ: സി.പി.എം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിന് പിന്നാലെ കായംകുളം ഏരിയാസെക്രട്ടറിയും സമ്മേളനപ്രതിനിധിയുമായ അബിൻഷായുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറൽ. രാജാവിന് മുന്നിൽ ശിരസ് നമിച്ച് നിൽക്കുന്ന പ്രജയുടെ കാരിക്കേച്ചറും കൈമണിയുടെ ചിത്രവുമടങ്ങിയ പോസ്റ്റാണ് പ്രതിനിധികൾക്കും പ്രവർത്തകർക്കുമിടയിൽ ചർച്ചയായത്. അബിൻഷാ ഭാസ്കരൻ എന്ന ഫേസ് ബുക്ക് പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പലരും കാര്യം അന്വേഷിച്ചതോടെ മിനിട്ടുകൾക്കകം പോസ്റ്റ് നീക്കി.
ജില്ലാ കമ്മിറ്റിയിൽ നിന്ന് കായംകുളം ഏരിയയിൽപ്പെട്ട മുൻ ഏരിയാ സെക്രട്ടറി അരവിന്ദാക്ഷൻ,മുൻ നഗരസഭാ ചെയർമാൻ ശിവദാസൻ എന്നിവരെ ഒഴിവാക്കുകയും യു.പ്രതിഭയെ ഉൾപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണിത്. രാഷ്ട്രീയ നിരീക്ഷകർ കായംകുളത്തെ സംഘടനാ വിഷയങ്ങളുമായി ഇതിനെ കൂട്ടിക്കെട്ടുകയും മാദ്ധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തെങ്കിലും ജില്ലാ കമ്മിറ്റി രൂപീകരണവുമായി പോസ്റ്റിന് ബന്ധമില്ലെന്നും അബിൻഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |