കൊല്ലം: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. ശക്തികുളങ്ങര കന്നിമേൽചേരി പാവൂർ വീട്ടിൽ ശ്രീകാന്ത് (ബാലാജി), ശക്തികുളങ്ങര കന്നിമേൽ ചേരി കുമ്പളത്ത് കിഴക്കതിൽ വീട്ടിൽ ലെനിൻ (ബ്ലാക്ക് സന്തോഷ്) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
ശക്തികുളങ്ങര സ്വദേശിയായ സജീവിന്റെ കൈയിൽ നിന്ന് ബാലാജി പണം കടം വാങ്ങിയിരുന്നു. തിരികെ കൊടുക്കാതിരുന്നതിനെ തുടർന്ന് ജനുവരി 10ന് കാവനാട്ടെ ബാറിൽ വച്ച് തർക്കമുണ്ടായി. തുടന്ന് ബാലാജി സജീവിനെ അസഭ്യം വിളിച്ച് മർദ്ദിക്കുകയും കൂട്ടുപ്രതിയായ ലെനിന്റെ കൈവശമുണ്ടായിരുന്ന വെട്ടുകത്തി വാങ്ങി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ർു.
സജീവിന്റെ തോളിനും മുതുകത്തും തലയിലും ആഴത്തിൽ മുറിവേറ്റു. ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. ശക്തികുളങ്ങര പൊലീസ് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടറായ സുരേഷ് കുമാർ, എസ്.സി.പി.ഒ വിനോദ്, ബിജുകുമാർ, സി.പി.ഒമാരായ സിദ്ധിഷ്, അജിത്ത്ചന്ദ്രൻ, പ്രവീൺകുമാർ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |