ന്യൂഡൽഹി: ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) മത്സരത്തിന് മാർച്ച് 21-ന് തുടക്കമാകുമെന്ന് ബി.സി.സി.ഐ. വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. ഇന്ന് ബി.സി.സി.ഐ. ആസ്ഥാനത്ത് പുതിയ സെക്രട്ടറിയേയും ട്രഷററെയും തിരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിന് ശേഷമാണ് ശുക്ല ഐ.പി.എൽ തീയതി പ്രഖ്യാപിച്ചത്. മെയ് 25-നായിരിക്കും ഫൈനൽ. വനിതാ പ്രീമിയർ ലീഗിന്റെ തീയതികൾ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ഈ വർഷത്തെ ഐ.പി.എൽ മാർച്ച് 23-ന് തുടങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഒരു വർഷത്തേക്ക് പുതിയ ഐ.പി.എൽ കമ്മിഷണറെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ജനുവരി 18,19 തീയതികളിളെ ബി.സി.സി.ഐ. യോഗത്തിൽ മത്സരക്രമം തീരുമാനിക്കും. ഈ സീസണിലേക്കുള്ള മെഗാ ലേലത്തിൽ 639.15 കോടി മുതൽമുടക്കിൽ 182 കളിക്കാരുടെ ലേലം നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |