മുംബയ്: മഹാരാഷ്ട്രയിലെ വിജയം 1988ൽ ശരദ് പവാർ ആരംഭിച്ച വഞ്ചനയുടെ രാഷ്ട്രീയത്തെ അവസാനിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഏകനാഥ് ഷിൻഡെയുടെ ശിവസേന ബാലാസാഹേബിന്റെ ശിവസേനയാണെന്നും അജിത് പവാറിന്റെ വിഭാഗമാണ് യഥാർത്ഥ എൻ.സി.പിയെന്നും മഹാരാഷ്ട്രയിലെ ജനങ്ങൾ കാണിച്ചുതന്നു. മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ ചരിത്ര വിജയത്തിന് ശേഷം ഇന്ത്യ സഖ്യത്തിന്റെ ആത്മവിശ്വാസം തകർന്നു. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ വിജയമാണ്. മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി. ഹരിയാനയിൽ തുടർച്ചയായി മൂന്നാം തവണയും വിജയിച്ചു. ആന്ധ്ര, സിക്കിം, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും വിജയം നേടി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലും ഞങ്ങൾ വിജയം ആവർത്തിക്കുമെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |