കോട്ടയം : പരസ്പരം വായനക്കൂട്ടത്തിന്റെ വാർഷിക സമ്മേളനം ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു. അഖില കേരള അടിസ്ഥാനത്തിൽ നടത്തിയ എം.കെ.കുമാരൻ സ്മാരക കവിതാ മത്സര വിജയികൾക്കും, രവി ചുനാടൻ സ്മാരക കഥാ മത്സര വിജയികൾക്കും, വായനക്കൂട്ടത്തിലെ മികച്ച പ്രതിഭകൾക്കും പുരസ്‌കാരങ്ങൾ സമ്മാനിച്ചു. പരസ്പരം വായനക്കൂട്ടം മാനേജിംഗ് എഡിറ്റർ എസ്.സരോജം അദ്ധ്യക്ഷയായി. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ മുഖ്യ പ്രഭാഷണവും, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ.പ്രസന്നൻ സാഹിത്യ പ്രഭാഷണവും നടത്തി. ബിനോയി വേളൂർ, കെ.ടി.രാജീവ്, ജി.രമണി അമ്മാൾ, ഡോ. ഗ്ലോറി മാത്യു അയ്മനം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |