കോട്ടയം : തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള കരട് നിയോജക മണ്ഡല വിഭജന വിജ്ഞാപനത്തിന്മേൽ ലഭിച്ചിട്ടുള്ള ആക്ഷേപങ്ങൾ/അഭിപ്രായങ്ങൾ എന്നിവയിന്മേലുള്ള പബ്ലിക് ഹിയറിംഗ് രാവിലെ 9 മുതൽ സബ് ജയിലിന് സമീപമുള്ള ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. സംസ്ഥാന ഡിലിമിറ്റേഷൻ കമ്മിഷൻ ചെയർമാനും അംഗങ്ങളും പങ്കെടുക്കുന്ന പബ്ലിക് ഹിയറിംഗിൽ ആക്ഷേപങ്ങളും/ അഭിപ്രായങ്ങളും സമർപ്പിച്ചിട്ടുള്ളവർ ഹാജരാകണം. മാസ് പെറ്റീഷൻ നൽകിയിട്ടുള്ളവരിൽനിന്ന് ഒരു പ്രതിനിധിയേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |