നയൻതാരയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ വീണ്ടും വിമർശനം. താരത്തിന്റെ ബ്രാൻഡ് ആയ ഫെമി 9 ന്റെ പരിപാടിക്ക് വൈകി എത്തിയതാണ് വിമർശനങ്ങൾ ഉയരാൻ കാരണം. രാവിലെ 9ന് എത്തുമെന്ന് അറിയിച്ച നയൻതാര ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് എത്തിയത്. ഇതാണ് വിമർശനങ്ങൾക്ക് കാരണം. ഫെമി 9 ന്റെ പ്രമോഷന്റെ ഭാഗമായാണ് മീറ്റപ്പ് സംഘടിപ്പിച്ചത്. സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർമാർ ഉൾപ്പെടെ പരിപാടിയിൽ എത്തിയിരുന്നു. നയൻതാര വൈകിവന്നതിനാൽ വൈകിട്ട് ആറിനാണ് സമാപിച്ചത്. മീറ്റപ്പിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ നയൻതാര പങ്കുവച്ചിരുന്നു. ഇൗ സ്നേഹം മതി, ഞങ്ങളുടെ ഫെമി 9 കുടുംബം വലുതാകുകയാണ്. ഞങ്ങൾക്ക് ഇതിലും സന്തുഷ്ടരാകാൻ കഴിയില്ല. ഇങ്ങനെയൊരു ജീവിതത്തിന് കൂടുതൽ നന്ദി എന്ന കുറിപ്പോടെ നയൻതാര ചിത്രങ്ങൾ പങ്കുവച്ചു. ഇൗ പോസ്റ്റിന് താഴെയും വിമർശന കമന്റുകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |