തമിഴിലെ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടായ ധനുഷും വെട്രിമാരനും ഒരുമിക്കുന്നു. ഇത് അഞ്ചാംതവണയാണ് സംവിധായകൻ വെട്രിമാരനും ധനുഷും ഒരുമിക്കുന്നത്. ഇരുവരും ഒരുമിച്ച് ആടുകളം എന്ന സിനിമയിലൂടെയാണ് ധനുഷിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുന്നത്. വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ സിനിമയിലെ അഭിനയത്തിനും ധനുഷിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു.
വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ ഫ്രാഞ്ചൈസി ഒരുക്കിയ ആർ.എസ്. ഇൻഫോടെയ്ൻമെന്റാണ് പുതിയ ചിത്രത്തിന്റെ നിർമ്മാണം.വിടുതലൈ പാർട്ട് 2ന്റെ 25മത് ദിനത്തിൽ ആർ എസ് ഇൻഫോടെയ്ൻമെൻറ് ആണ് പ്രഖ്യാപനം നടത്തിയത്. സൂരി നായകനായി മതിമാരൻ പുഗഴേന്തി സംവിധാനം ചെയ്യുന്നചിത്രവും ആർഎസ് ഇൻഫോടെയ്ൻമെന്റ് നിർമ്മിക്കുന്നുണ്ട്.
പി .ആർ. ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.
:
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |