13 വർഷത്തിനുശേഷം റേസിംഗ് ട്രാക്കിലുള്ള തിരിച്ചുവരവിൽ വിജയം നേടിയ അജിത്ത് കുമാറിനെ പ്രശംസിച്ച് തമിഴ് ചലച്ചിത്ര ലോകം. വലിയ നേട്ടത്തിന് പിന്നാലെ ഭാര്യയും നടിയുമായ ശാലിനിക്ക് നന്ദി പറയുന്ന അജിത്തിന്റെ വീഡിയോ ആരാധകരുടെ ഇടയിൽ വൈറൽ. എന്നെ റേസ് ചെയ്യാൻ അനുവദിച്ചതിന് നന്ദി ശാലു എന്ന് വേദിയിൽ നിന്നു പറയുന്ന അജിത്തിനെയും അത് കേട്ട് ചിരിക്കുന്ന ശാലിനിയെയും വീഡിയോ കാണാം.
റേസിന് പിന്നാലെ ശാലിനിയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന അജിത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ശാലിനിക്കൊപ്പം മകൾ അനൗഷ്കയും മകൻ ആദ്‌വിക്കും ദുബായിൽ എത്തിയിരുന്നു. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തിൽ അജിത്തും സംഘവും മൂന്നാംസ്ഥാനത്താണ് എത്തിയത്. നേരത്തേ പരിശീലനത്തിനിടെ അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു. പരിക്കുകളൊന്നുമില്ലാത്തതിനാൽ റേസിംഗിൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |