ധർമ്മശാല: ആന്തൂർ നഗരസഭ 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ കർഷകവാർഡ് സഭ സംഘടിപ്പിച്ചു. കമ്പിൽക്കടവ്, കോടല്ലൂർ, ബക്കളം വയൽ, മോറാഴ സെൻട്രൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നാല് വാർഡ് സഭകളാണ് കൂടിയത്. ചെയർമാൻ പി.മുകന്ദൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി. ഉണ്ണികൃഷ്ണൻ (മൊറാഴ ) എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാർ, വാർഡ് കൗൺസിലർമാർ, പാടശേഖര സമിതി പ്രതിനിധികൾ, കൃഷിക്കാർ, നഗര സഭ കൃഷി ഓഫീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സഭകളിൽ സംബന്ധിച്ചു.വാർഡ് സഭയിൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാര നിർദ്ദേശങ്ങൾ പരിഹാരങ്ങൾ നിർദേശിക്കുകയും ഭാവിപരിപാടികളുടെ ആസൂത്രണവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |