കൊച്ചി: കേന്ദ്ര മത്സ്യസാങ്കേതിക ഗവേഷണ സ്ഥാപനമായ സിഫ്റ്റിന്റെയും റിലയൻസ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾക്കായുള്ള ശബ്ദ സന്ദേശ സേവനം ആരംഭിച്ചു. കടൽസുരക്ഷ, ബോട്ട് സുരക്ഷ, മത്സ്യശുചിത്വം, മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവയെക്കുറിച്ച് മൊബൈൽ ഫോണുകളിൽ എത്തിക്കുന്നതാണ് പദ്ധതി. സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ ഉദ്ഘാടനം നിർവഹിച്ചു. സിഫ്റ്റിലെ ശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ വിവരങ്ങൾ റിലയൻസ് ഫൗണ്ടേഷൻ വോയിസ് കാൾ വഴി സൗജന്യമായി മത്സ്യത്തൊഴിലാളികൾക്ക് നൽകും. സിഫ്റ്റിലെ എക്സ്റ്റൻഷൻ ഇൻഫർമേഷൻ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമാണ് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |