കൊച്ചി: വെല്ലുവിളികൾക്കിടയിലും സാമ്പത്തിക നവീകരണത്തിനും സുസ്ഥിര വികസനത്തിനും കേരളം രാജ്യത്തിന് മാതൃകയാണെന്ന് കോൺഗ്രസ് നേതാവ് ഡോ. ശശി തരൂർ പറഞ്ഞു. വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തിയ സംരംഭകത്വ മനോഭാവത്തെയും തന്ത്രപരമായ സംരംഭങ്ങളെയും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച പരമ്പരയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് ജോലിസമയം വർദ്ധിപ്പിക്കലല്ല, തൊഴിലിടങ്ങളിലെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |