ശംഖുംമുഖം: ആഭ്യന്തര വിമാനത്താവളത്തിലെ വേസ്റ്റ് ബോക്സിനുളളിൽ നിന്ന് 3700യിരം രൂപയുടെ കള്ള നോട്ടുകൾ കണ്ടത്തി.ഇന്നലെ വൈകിട്ട് ശംഖുംമുഖം ഭാഗത്ത് സ്ഥിതി ചെയ്യുന്ന ആഭ്യന്തര വിമാനത്തവളത്തിനുളളിൽ നിന്നാണ് കള്ളനോട്ട് കണ്ടെത്തിയത്.വേസ്റ്റ്ബോക്സ് ക്ളീനിംഗിന് എത്തിയ ജീവനക്കാരാണ് ബോക്സിനുള്ളിൽ നോട്ടുകൾ കിടക്കുന്നതായി കണ്ടത്തിയത്.ഉടൻ തന്നെ വിമാനത്താവളത്തിന്റെ സുരക്ഷ ചുമതലയുളള സി.ഐ.എസ്.എഫ് അധികൃതരെ വിവരം അറിയിച്ചു. ഇവർ എത്തി പരിശോധിച്ചപ്പോഴാണ് നൂറിന്റെ 37നോട്ടുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടത്തിയത്.തുടർന്ന് വലിയതുറ പൊലീസിന് വിവരം കൈമാറി .പൊലീസ് എത്തി നോട്ടുകൾ എടുത്തു.ഇതിന്റെ പരിശോധ നടത്തുകയാണ്. കളളനോട്ടുകൾ പിടിക്കപ്പെടുമെന്ന് കണ്ടതോടെ വേസ്റ്റ്ബോക്സിൽ കളയാനുള്ള സാദ്ധ്യതയും പൊലീസ് തളളിക്കളയുന്നില്ല.വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരുടെ ദൃശ്യങ്ങൾ സി.സി.ടികളുടെ സാഹായത്തോടെ പൊലീസ് പരിശോധിച്ച് വരികയാണ്,വിദഗ്ദ്ധ പരിശോധനയ്ക്ക് വേണ്ടി നോട്ടുകൾ ഫോറൻസിക്ക് സംഘത്തിന് കൈമാറിയേക്കും. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |