കേരള സർക്കാരിന്റെ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റും തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും സംയുക്തമായി സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റി തല അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഓഡിറ്റിംഗ് ആരംഭിച്ചു.
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ കീഴിൽ സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്‌കൂളുകളിലും കോളേജുകളിലുമായി പ്രവർത്തിക്കുന്ന ഭൂമിത്രസേന ക്ലബ്ബുകൾ മുഖേനയാണ് ഓഡിറ്റിംഗ് നടത്തുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 108 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ഓഡിറ്റിംഗ് നടത്തുക. തിരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെറ്റീരിയൽ കളക്ഷൻ ഫസിലിറ്റികളുടെ (എംസിഎഫ്) അടിസ്ഥാന സൗകര്യങ്ങൾ, പൊതുവായ ശുചിത്വം, അഗ്‌നി സുരക്ഷാ സംവിധാനങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ള സൗകര്യങ്ങൾ, ഹരിതമിത്രം ആപ്ലിക്കേഷന്റെ ഉപയോഗം, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനു ആവശ്യമായ നിർദേശങ്ങൾ എന്നിവയാണ് ഓഡിറ്റിംഗിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മികച്ച ഓഡിറ്റിംഗ് റിപ്പോർട്ടുകൾ സമർപ്പിക്കുന്ന ഭൂമിത്രസേന ക്ലബ്ബുകൾക്ക് സംസ്ഥാനതലത്തിൽ പുരസ്‌കാരങ്ങൾ നൽകും. ശേഖരിച്ച വിവരങ്ങൾ സംസ്ഥാനതലത്തിൽ ക്രോഡീകരിച്ചു പ്രസിദ്ധീകരിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |