ന്യൂഡൽഹി: തദ്ദേശീയമായി ഡി.ആർ.ഡി.ഒ വികസിപ്പിച്ച മൂന്നാം തലമുറ ടാങ്ക് വേധ ഗൈഡഡ് മിസൈലായ നാഗ് എം.കെ- 2 ഫീൽഡ് പരീക്ഷണം വിജയം. പൊക്രാൻ ഫീൽഡ് റേഞ്ചിൽ കരസേനയുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. ഇതുവരെ മൂന്ന് ഫീൽഡ് പരീക്ഷണങ്ങളാണ് നടന്നത്. മിസൈലിന്റെ പ്രഹരശേഷി ഇതോടെ തെളിഞ്ഞതിനാൽ ഉടൻ സേനയുടെ ഭാഗമാക്കും. മിസൈൽ പരീക്ഷണം വിജയിച്ചതിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡി.ആർ.ഡി.ഒയെയും സൈന്യത്തെയും അഭിനന്ദിച്ചു.
4-7 കിലോമീറ്റർ ദൂരെയുള്ള ശത്രു ടാങ്കുകളെയും മറ്റ് കവചിത വാഹനങ്ങളെയും തകർക്കാൻ ശേഷിയുള്ളതാണ് നാഗ് മിസൈൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |